India

ഡൽഹി വിമാനത്താവളത്തിൽ വിമാനങ്ങൾ കൂട്ടിയിടിച്ചു, അപകടത്തിൽ ആർക്കും പരിക്കില്ല

Please complete the required fields.




ന്യൂഡൽഹി: ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു. ആകാശ എയർ, സ്പൈസ് ജെറ്റ് വിമാനങ്ങളുടെ ചിറകുകൾ തമ്മിലാണ് ഇടിച്ചത്. അപകടത്തിൽ ആർക്കും പരിക്കില്ല.

ഹൈദരാബാദിലേക്ക് പുറപ്പെടാനായി യാത്രക്കാരുമായി തയ്യാറെടുക്കുകയായിരുന്നു ആകാശ എയർ വിമാനം. ഈ സമയം അതേ പാർക്കിങ് ബേയിലേക്ക് വന്ന സ്പൈസ് ജെറ്റ് വിമാനത്തിന്റെ ചിറക് ആകാശ എയർ വിമാനത്തിൽ തട്ടുകയായിരുന്നു. അപകടത്തെത്തുടർന്ന് ഉടൻ തന്നെ യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കി. ഇടിച്ച ആഘാതത്തിൽ സ്പൈസ് ജെറ്റ് വിമാനത്തിന്റെ ചിറകിന്റെ ഒരു ഭാഗം ഒടിഞ്ഞിട്ടുണ്ട്. യാത്രക്കാരെ മറ്റൊരു വിമാനത്തിൽ ഹൈദരാബാദിലേക്ക് അയച്ചതായും ഇരു വിമാനങ്ങളും അറ്റകുറ്റപ്പണികൾക്കായി മാറ്റിയതായും അധികൃതർ അറിയിച്ചു.

Related Articles

Back to top button