Ernakulam

പെരുമ്പാവൂരിൽ സഹോദരിമാരെ പീഡിപ്പിച്ച പ്രതി പിടിയിൽ

Please complete the required fields.




കൊച്ചി: പെരുമ്പാവൂരിൽ പ്രായപൂർത്തിയാകാത്ത രണ്ട് സഹോദരിമാരെ പീഡനത്തിനിരയാക്കിയ കേസിൽ കാസർകോട് സ്വദേശി അബ്ദുൽ റസാഖിനെ പൊലീസ് അറസ്റ്റ് ചെയ്തു. അതിഥി തൊഴിലാളികളായ മാതാപിതാക്കൾ ജോലിക്ക് പോകുന്ന സമയത്താണ് പന്ത്രണ്ടും ഒമ്പതും വയസ്സുള്ള പെൺകുട്ടികളെ പ്രതി ഉപദ്രവിച്ചിരുന്നത്.

കുട്ടികളുടെ വീടിന് സമീപമുള്ള കെട്ടിടത്തിൽ സുഹൃത്തുക്കൾക്കൊപ്പം താമസിച്ച് വരികയായിരുന്ന അബ്ദുൽ റസാഖ്, പീഡന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ചതായും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.

കുറെ നാളുകളായി തുടർന്നിരുന്ന ഈ ക്രൂരത പ്രതിയുടെ സുഹൃത്തിന്റെ ഇടപെടലിലൂടെയാണ് പുറംലോകം അറിഞ്ഞത്. ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ സുഹൃത്ത് വിവരം ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ (CWC) അറിയിക്കുകയായിരുന്നു.
തുടർന്ന് സിഡബ്ല്യുസി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. വിവിധ തൊഴിലുകളിൽ ഏർപ്പെട്ടിരുന്ന പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related Articles

Back to top button