Kasargod

വോട്ടിന് നോട്ടുമായി ഇറങ്ങിയോ? കാസർകോട് വോട്ടർമാരെ പണം നൽകി സ്വാധീനിക്കാൻ യുഡിഎഫ് ശ്രമിച്ചെന്ന് എൽഡിഎഫ്

Please complete the required fields.




കാസർകോട്: കാസർകോട് വോട്ടർമാരെ പണം നൽകി സ്വാധീനിക്കാൻ യുഡിഎഫ് ശ്രമിച്ചെന്ന പരാതിയുമായി എൽഡിഎഫ്. യുഡിഎഫ് സ്ഥാനാർത്ഥി കല്ലട്ര മാഹിൻ ഹാജിയുടെ സഹോദരങ്ങളെ എൽഡിഎഫ് പ്രവർത്തകർ തടഞ്ഞു.

ഷെരീഫ് കല്ലട്ര, അഷ്‌റഫ്‌ കല്ലട്ര എന്നിവരെയാണ് തടഞ്ഞത്. പണം നൽകാൻ വീട്ടിൽ എത്തിയപ്പോഴാണ് തടഞ്ഞതെന്നാണ് എൽഡിഎഫ് പ്രവർത്തകർ പറയുന്നത്. സംഭവത്തെ തുടർന്ന് കൂടുതൽ എൽഡിഎഫ് പ്രവർത്തകർ സംഭവ സ്ഥലത്തെത്തുകയും യുഡിഎഫുമായി വാക്കേറ്റം ഉണ്ടാവുകയും ചെയ്തു.പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്. നഗര പ്രദേശങ്ങളിൽ ഇത്തരത്തിൽ പണം നൽകി യുഡിഎഫ് വോട്ട് നേടാൻ ശ്രമം നടത്തുന്നുണ്ടെന്നും എൽഡിഎഫ് ആരോപിച്ചു.

Related Articles

Back to top button