Ernakulam

രഞ്ജിത്ത് ജയിലിൽ തുടരും; ജയിലിലുള്ളവർക്ക് വോട്ട് ചെയ്യാൻ അവകാശമില്ലെന്ന് കോടതിയിൽ പ്രോസിക്യൂഷൻ

Please complete the required fields.




കൊച്ചി: ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിന്റെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് കോടതി പത്താം തീയതിയിലേക്ക് മാറ്റി. ഇതോടെ രഞ്ജിത്ത് ജയിലിൽ തുടരും. വോട്ട് ചെയ്യണമെന്ന ആവശ്യവും ആരോഗ്യപ്രശ്നങ്ങളും ചൂണ്ടിക്കാട്ടി സമർപ്പിച്ച ഇടക്കാല ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ കോടതിയിൽ ശക്തമായി എതിർത്തു. വോട്ട് ചെയ്യാൻ അവകാശമുണ്ട് എന്ന് പറയുന്നത് 1951 ആക്ട് പ്രകാരം ശരിയല്ലെന്നും ജയിലിൽ ഉള്ളയാൾക്ക് വോട്ട് ചെയ്യാൻ അവകാശമില്ലെന്ന് പ്രോസിക്യൂഷൻ വാദിച്ചു.

റെഗുലര്‍ ജാമ്യാപേക്ഷ കോടതിയ്ക്ക് മുന്‍പില്‍ ഇരിക്കുന്ന പശ്ചാത്തലത്തില്‍ ഇടക്കാല ജാമ്യം പരിഗണിക്കേണ്ടതില്ലെന്ന് കോടതി തീരുമാനിച്ചു. ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ ശക്തമായ ഭാഷയില്‍ എതിര്‍ത്തിരുന്നു. വോട്ട് ചെയ്യുക എന്നത് പ്രതിയെ സംബന്ധിച്ച് മൗലികവകാശമല്ലെന്നും ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ചികിത്സാ സൗകര്യം കോടതി നിര്‍ദേശ പ്രകാരം ഒരുക്കുന്നുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. അതിനാൽ ഇടക്കാല ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു.

ജനുവരി 30 നാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. ഫോർട്ട്‌ കൊച്ചിയിലെ ഷൂട്ടിംഗ് ലൊക്കേഷനിൽ ഉണ്ടായിരുന്ന കാരവനിൽ വെച്ച് രഞ്ജിത്ത് ലൈഗീക അതിക്രമം നടത്തിയെന്നാണ് കേസ്. കരവാൻ ഡ്രൈവറെ അടക്കം ലൊക്കേഷനിൽ ഉണ്ടായിരുന്ന പലരുടെയും മൊഴി എടുക്കുന്നുണ്ട് . ഫോർട്ട്കൊച്ചിയിലെ ഷൂട്ടിംഗ് ലൊക്കേഷനിലും, കാരവനിലും രഞ്ജിത്തിനെ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.

Related Articles

Back to top button