
ഓമശ്ശേരി: അൽ ഇർശാദ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷന്റെ ആഭിമുഖ്യത്തിൽ പൂർവ്വ വിദ്യാർത്ഥികളിലെ മികവുറ്റ പ്രതിഭകളെ അനുമോദിച്ചു .വിദ്യഭ്യാസ രംഗത്ത് ഉന്നത നേട്ടങ്ങൾ കൈവരിച്ച പൂർവ്വവിദ്യാർത്ഥികളായ ഡോ. അബ്ദു സുഫിയാൻ, ഡോ.ഹസ്ന റാബിയ മാട്ടു മണ്ണിൽ, ഗായത്രി ദേവരാജൻ എന്നിവരെ ചടങ്ങിൽ അനുമോദിച്ചു.
വിദ്യാഭ്യാസ മികവിനെയും പ്രതിഭകളുടെ നേട്ടങ്ങളെയും ആഘോഷിക്കുന്ന പരിപാടി ശ്രദ്ധേയമായി. പ്രതിഭ സംഗമം ചെയർമാൻ സി.കെ. ഹുസൈൻ നീബാരി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി വി. ഹുസൈൻ മേപ്പള്ളി അധ്യക്ഷത വഹിച്ചു. എജുക്കേഷൻ ഡയറക്ടർ ഡോ. അമീർ ഹസ്സൻ, ഹൈസ്കൂൾ പ്രിൻസിപ്പൽ മുജീബ് റഹ്മാൻ, ആർട്സ് കോളേജ് പ്രിൻസിപ്പൽ സെലീന എന്നിവർ സംസാരിച്ചു. ടി.സി. അബ്ദുറസാഖ് സഖാഫി സ്വാഗതവും റഫീഖ് സഖാഫി നന്ദിയും പറഞ്ഞു.





