
വടകര : ലോകനാർകാവ് പൂരം ഉത്സവത്തിലെ പ്രധാന ചടങ്ങായ നഗരപ്രദക്ഷിണം ഭക്തിസാന്ദ്രമായി. ക്ഷേത്രത്തിൽനിന്ന് ഗജവീരന്മാരുടെയും വാദ്യങ്ങളുടെയും അകമ്പടിയോടെയാണ് എഴുന്നള്ളത്ത് ആരംഭിച്ചത്.
പ്രദക്ഷിണ വഴിക്ക് ഇരുവശങ്ങളിലെയും വീടുകൾ ദീപങ്ങൾ കൊണ്ടലങ്കരിച്ചിരുന്നു. ചൊവ്വാഴ്ച അക്ഷരശ്ലോകം, ആറാട്ട് സദ്യ, ചാക്യാർകൂത്ത്, ആറാട്ടുബലി, പാണ്ടിമേളം, പൂരക്കളി എന്നിവയും നടക്കും. ബുധനാഴ്ച ഉത്സവം സമാപിക്കും.





