Kozhikode

കോണോട്ട് സ്‌കൂൾവാൻ കത്തിനശിച്ചു

Please complete the required fields.




​കുന്ദമംഗലം : വീട്ടുമുറ്റത്ത്‌ നിർത്തിയിട്ട സ്‌കൂൾവാൻ കത്തിനശിച്ചു. കോണോട്ട് കാട്ടിൽ പ്രദീഷിന്റെ ഉടമസ്ഥതയിലുള്ള വാനാണ് പൂർണമായി കത്തിനശിച്ചത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ കോണോട്ടാണ് സംഭവം. ഓട്ടംകഴിഞ്ഞ് നിർത്തിയ വാനിന്‌ തീപിടിക്കുകയായിരുന്നു. നാട്ടുകാർ തീ അണയ്ക്കാൻശ്രമിച്ചെങ്കിലും ഡീസൽടാങ്കിലേക്ക് തീപടർന്ന് ആളിക്കത്തിയതോടെ അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. വീടിന്റെ ഒരുഭാഗത്തേക്കും തീപടർന്നു. വെള്ളിമാടുകുന്ന് സ്റ്റേഷൻ ഓഫീസർ റോബി വർഗീസിന്റെ നേതൃത്വത്തിലെത്തിയ രണ്ട് യൂണിറ്റ് അഗ്നിരക്ഷാസേനയാണ് തീ പൂർണമായും അണച്ചത്.

Related Articles

Back to top button