
ചിങ്ങപുരം : ചിങ്ങപുരം മഹാവിഷ്ണുക്ഷേത്ര ഉത്സവത്തിന് ബുധനാഴ്ച വൈകീട്ട് ക്ഷേത്രം തന്ത്രി അണ്ടലാടിമന പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ കൊടിയേറി.
26-ന് ഉത്സവവിളക്ക്, ശീവേലി എഴുന്നള്ളിപ്പ്. 4.30-ന് കാഴ്ചശീവേലി, തായമ്പക. രാത്രി കലാപരിപാടികൾ.
27-ന് ചെറിയവിളക്ക്. രാവിലെ 10.30-ന് അമ്മന്നൂർ നാരായണചാക്യാരുടെ ചാക്യാർകൂത്ത്. വൈകീട്ട് കാഴ്ചശീവേലി, തായമ്പക. തൃക്കുറ്റിശ്ശേരി ശിവശങ്കരമാരാരുടെ മേളപ്രമാണത്തിൽ ശീവേലി എഴുന്നള്ളിപ്പ്. വൈകീട്ട് 6.30-ന് ഡോ. പി.കെ.എം. ഭദ്ര അവതരിപ്പിക്കുന്ന നങ്ങ്യാർകൂത്ത്.
28-ന് വലിയവിളക്കുദിവസം രാവിലെ 10 മണിക്ക് കലാമണ്ഡലം നന്ദകുമാറിന്റെ ഓട്ടൻതുള്ളൽ. വൈകീട്ട് കാഴ്ചശീവേലി, നാഗസ്വരം. രാത്രി ഏഴുമണിക്ക് ഇരട്ടത്തായമ്പക. രാത്രി ഒൻപതിന് തിടമ്പുനൃത്തം.
29-ന് പള്ളിവേട്ട. കാഞ്ഞിലശ്ശേരി വിനോദ് മാരാരുടെ മേളപ്രമാണത്തിൽ ശീവേലി എഴുന്നള്ളിപ്പ്, ഓട്ടൻതുള്ളൽ, ഇളനീർക്കുലവരവ്. വൈകീട്ട് കാഴ്ചശീവേലിക്ക് മേളപ്രമാണം ചൊവ്വല്ലൂർ മോഹന വാരിയർ. പള്ളിവേട്ട എഴുന്നള്ളിപ്പ്, ആലിൻകീഴ് മേളം. 30-ന് കാലത്ത് എട്ടിന് ആറാട്ടിന് എഴുന്നള്ളിക്കൽ വിശേഷാൽ പഞ്ചവാദ്യം. ആറാട്ടുസദ്യയോടെ ഉത്സവം സമാപിക്കും.





