Kozhikode

പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പുനടത്തി

Please complete the required fields.




തോടന്നൂർ : കെ.എസ്.യു. നേതാവ് ബിഥുൻ ബാലന്റെ വീടിനുനേരേ ബോംബെറിഞ്ഞ കേസിലെ പ്രതികളെ സംഭവസ്ഥലത്ത് തെളിവെടുപ്പിനെത്തിച്ചു.

വടകര പോലീസിന്റെ കസ്റ്റഡിയിലുള്ള തോടന്നൂർ മനക്കൽമീത്തൽ മിഥുൻലാൽ, ആലോള്ളതിൽ രൂപേഷ് എന്നിവരെയാണ് ബിദുൽ ബാലന്റെ തോടന്നൂരിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പുനടത്തിയത്.
കെ.എസ്.യു. ജില്ലാസെക്രട്ടറി ബിഥുൻ ബാലന്റെ വീടിനുനേരേ ഇക്കഴിഞ്ഞ 27-ന് പുലർച്ചെ രണ്ടരയോടെയാണ് ബോംബെറിഞ്ഞത്. വീടിന്റെ ഗേറ്റിനുമുന്നിലെത്തി ബോംബെറിയുന്ന അക്രമികളുടെ സി.സി.ടി.വി. ദൃശ്യം പുറത്തുവന്നിരുന്നു.

Related Articles

Back to top button