Kerala

കേരളം ആഗ്രഹിക്കുന്നത് തുടര്‍ഭരണം തന്നെ..!! മാധ്യമസര്‍വേകള്‍ പറയുന്നത്

Please complete the required fields.




സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് അടുത്തതോടെ ആരായിരിക്കും അടുത്ത തവണ ഭരണത്തിലേറുക എന്ന ചര്‍ച്ചയ്ക്കും ചൂടുപിടിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി വിവിധ മാധ്യമസ്ഥാപനങ്ങള്‍ തിരഞ്ഞെടുപ്പ് സര്‍വേകളും നടത്തിയിരുന്നു. എല്ലാ സര്‍വേക്കും അപ്പുറം വോട്ടര്‍മാര്‍ ഏപ്രില്‍ 9 ന് യഥാര്‍ത്ഥ വിധി തീരുമാനിക്കും. എങ്കിലും സമീപകാല തിരഞ്ഞെടുപ്പു സര്‍വ്വേകള്‍ വിശദമായി പരിശോധിച്ചാല്‍ ഒരുകാര്യം വ്യക്തമാണ്.

കേരള ചരിത്രത്തില്‍ സമാനതകളില്ലാതെ 10 വര്‍ഷം ഒരു സര്‍ക്കാര്‍ തുടര്‍ഭരണം നടത്തി മൂന്നാമതും ജനവിധി തേടാനിറങ്ങുമ്പോഴും ശക്തമായ ഭരണവിരുദ്ധ വികാരമൊന്നും തന്നെ അലയടിക്കുന്നില്ല. അതായത് ഓരോ അഞ്ച് വര്‍ഷം കഴിയുമ്പോഴും സര്‍ക്കാരുകളെ മാറ്റി മാറ്റി പരീക്ഷിച്ചിരുന്ന കേരള ജനത രണ്ട് ടേം പൂര്‍ത്തിയാക്കിയ ഒരു മുന്നണിയെ തന്നെ വീണ്ടും തിരഞ്ഞെടുക്കുന്നതില്‍ എതിര്‍പ്പ് കാണിക്കുന്നില്ല.

കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍ ഈ സര്‍വേകളെല്ലാം ഇഴകീറി പരിശോധിച്ചാല്‍ എല്‍ഡിഎഫിന്റെ തുടര്‍ഭരണത്തിനാണ് കേരളത്തിലെ വോട്ടര്‍മാര്‍ മുന്‍ഗണന നല്‍കുന്നത്. ‘ഓണ്‍മനോരമ’യുടെ ഏറ്റവും പുതിയ പോള്‍ പ്രകാരം പത്ത് വര്‍ഷത്തെ ഭരണത്തിന്റെ തുടര്‍ച്ചയായി പിണറായി വിജയന്‍ മൂന്നാം തവണയും മുഖ്യമന്ത്രിയാകണമെന്ന് 49.82% പേര്‍ ആഗ്രഹിക്കുന്നുണ്ട്. എല്‍ഡിഎഫിനെതിരെ ഭരണവിരുദ്ധ വികാരമില്ലെന്നും ‘വികസന പ്രതിച്ഛായ’ അതിനെയെല്ലാം മറികടക്കുന്നുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Related Articles

Back to top button