Pathanamthitta

വിവാഹ വാഗ്‍ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതി, യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ

Please complete the required fields.




പത്തനംതിട്ട: അഭിഭാഷക വിദ്യാർത്ഥിനിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിയിൽ യൂത്ത് കോൺഗ്രസ് ആറന്മുള നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് അറസ്റ്റിൽ കുമ്പഴ സ്വദേശി അഭിജിത്ത് സോമനാണ് അറസ്റ്റിലായത്. പത്തനംതിട്ടയിലെ സ്വകാര്യ ലോ കോളേജിൽ പെൺകുട്ടിയുടെ സഹപാഠിയാണ് നിയമ വിദ്യാർത്ഥി കൂടിയായി യൂത്ത് കോൺഗ്രസ് നേതാവ്. ഇയാൾ പെൺകുട്ടിയുടെ കയ്യിൽ നിന്ന് പണം തട്ടിയെടുത്തതായും പരാതിയുണ്ട്. കൊടുത്ത പണം കിട്ടാത്തതിനെ തുടർന്ന് പെൺകുട്ടി കഴിഞ്ഞ ദിവസം ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.

കേസെടുത്തതിന് പിന്നാലെ അഭിജിത്ത് സോമനെതിരെ യൂത്ത് കോൺഗ്രസ് നടപടിയെടുത്തു. യൂത്ത് കോൺഗ്രസ് ആറന്മുള നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് അഭിജിത്തിനെ നീക്കി. പ്രാഥമികാംഗത്വത്തിൽ നിന്നുൾപ്പെടെ പുറത്താക്കിയതായി യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ല ജനറൽ സെക്രട്ടറി എം.എം.പി.ഹസ്സൻ അറിയിച്ചു. 

Related Articles

Leave a Reply

Back to top button