
കൊച്ചി: സംസ്ഥാനത്ത് എൽപിജി ക്ഷാമം മുതലെടുത്ത് ഗ്യാസ് സിലിണ്ടർ വാഗ്ദാനം ചെയ്ത സാമ്പത്തിക തട്ടിപ്പ് വ്യാപകം. ഇത്തരം സംഘങ്ങൾക്കെതിരേ ജാഗ്രത പാലിക്കണമെന്ന് സൈബർ പോലീസ് മുന്നറിയിപ്പ് നൽകി.
ഗ്യാസ് സിലിണ്ടറുകളുടെ കുറവ് കാരണം പലരും എൽപിജി ബുക്ക് ചെയ്യാൻ ഓൺലൈനിൽ അടിയന്തരമായി അന്വേഷിക്കുന്ന സാഹചര്യമാണു നിലവിലുളളത്. ഈ സാഹചര്യം മുതലെടുത്ത് തട്ടിപ്പുകാർ എസ്എംഎസ്, വാട്‌സാപ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അടക്കമുള്ള സമൂഹമാധ്യമങ്ങൾ വഴി വേഗത്തിൽ എൽപിജി ലഭ്യമാക്കാമെന്നു പറഞ്ഞ് വ്യാജ ലിങ്കുകൾ അയയ്ക്കും. ഇമ്മീഡിയറ്റ് ഗ്യാസ് സിലിണ്ടർ ഡെലിവറി, എമർജൻസി എക്സാട്രാ സിലിണ്ടർ സപ്ലൈ എന്നീ തലക്കെട്ടുകളോടെയാണ് തട്ടിപ്പുകാരുടെ രംഗപ്രവേശം. ബുക്ക് ചെയ്‌ത് മുൻകൂർ പണമടച്ചാൽ ഉടൻ സിലിണ്ടർ വീട്ടിലെത്തിക്കുമെന്നാണ് പ്രചരിക്കുന്ന സന്ദേശങ്ങളിലൊന്ന്. അതിവേഗം എക്സ്ട്രാ സിലിണ്ടർ നൽകാമെന്ന വാഗ്‌ദാ നവുമുണ്ട്.
താത്പര്യമുണ്ടെന്ന് വാട്‌സാപ്പിൽ മറുപടി നൽകിയാൽ പിന്നെ പണം അടയ്ക്കാനുള്ള ലിങ്ക് അയച്ചുതരും. ഇതിൽ ക്ലിക്ക് ചെയ്‌താൽ തട്ടിപ്പുകാരൻ്റെ എപികെ ഫയൽ ഉപയോക്താവിൻ്റെ ഫോണിൽ ഇൻസ്റ്റാൾ ആകും. ഇതിലൂടെ ഉപയോക്താവിൻ്റെ ഫോണിൻ്റെ നിയന്ത്ര ണം തട്ടിപ്പുകാരൻ്റെ കൈയിലാകും. എ സ്എംഎസ് വഴിയും ഇത്തരം അജ്ഞാ ത ലിങ്കുകൾ നൽകിയാണു തട്ടിപ്പ് പണം കൈക്കലാക്കിയാൽ ഉടൻ തട്ടിപ്പുകാർ മുങ്ങും.ഇത്തരത്തിലുള്ള സംശയാസ്‌പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്‌താൽ ഫോൺ ഹാക്ക് ചെയ്യപ്പെടാം. അല്ലെങ്കിൽ ബാങ്ക് അക്കൗണ്ടിൽനിന്നു പണം നഷ്‌ടപ്പെടാം. ഉപയോക്താവിൻ്റെ വാട്‌സാപ് അക്കൗണ്ട് തട്ടിപ്പുസംഘം കൈക്കലാക്കുകയും ചെയ്യും.




