Kozhikode

കൊളത്തൂർ കുടുംബാരോഗ്യകേന്ദ്രത്തിന് ആൻറിബയോട്ടിക് സ്മാർട്ട് ഹോസ്പിറ്റൽ പദവി

Please complete the required fields.




നന്മണ്ട : ആൻറിബയോട്ടിക് പ്രതിരോധ പ്രവർത്തനങ്ങൾക്ക് അംഗീകാരമായി കൊളത്തൂർ കുടുംബാരോഗ്യകേന്ദ്രത്തിന് സംസ്ഥാന സർക്കാരിന്റെ ആന്റിബയോട്ടിക്ക് സ്മാർട്ട് ഹോസ്പിറ്റൽ പദവി ലഭിച്ചു.
ആശുപത്രിയിലും ഫീൽഡ്തലത്തിലും നടത്തിയ വിവിധ ബോധവത്കരണ പ്രവർത്തനങ്ങൾ, കാലാവധി കഴിഞ്ഞതും ഉപയോഗശൂന്യവുമായ ആൻറിബയോട്ടിക് നിക്ഷേപിക്കാൻ ബിൻ സ്ഥാപിക്കൽ, ആൻറിബയോട്ടിക്കുകളുടെ മിതവും ഫലപ്രദവുമായ ഉപയോഗം ഉറപ്പാക്കൽ തുടങ്ങിയവ നടപ്പാക്കിയിട്ടുണ്ട്.

കേരള ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് സ്‌ട്രാറ്റെജിക് ആക്‌ഷൻപ്ലാനിന്റെ ഭാഗമായി പുറത്തിറക്കിയ സമഗ്ര പ്രവർത്തന മാർഗരേഖ ഫലപ്രദമായി നടപ്പാക്കിയതിന്റെ ഭാഗമായാണ് ബ്ലോക്ക്തലത്തിലും ജില്ലാതലത്തിലും നടത്തിയ അസെസ്‌മെൻറിനുശേഷം ആശുപത്രി ഈ നേട്ടം കൈവരിച്ചത്.
ജപ്പാൻ മസ്തിഷ്കജ്വരത്തിനെതിരേയുള്ള പ്രതിരോധ കുത്തിവെപ്പ് കാംപെയ്‌ൻ ഫലപ്രദമായി നടത്തുന്നതിലും ജില്ലാതലത്തിൽ കൊളത്തൂർ ആരോഗ്യകേന്ദ്രം മികച്ചനേട്ടം കൈവരിച്ചിരുന്നു.

Related Articles

Back to top button