Ernakulam

കൊലവിളിയുമായി ഭർത്താവ്: ജോലി കഴിഞ്ഞു മടങ്ങിയ ഭാര്യയെ ബൈക്കിടിച്ചു വീഴ്ത്തി കൊലപ്പെടുത്താൻ ശ്രമം

Please complete the required fields.




കൊച്ചി: കുടുംബവഴക്കിനെത്തുടർന്ന് ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ഭാര്യയെ ബൈക്കിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

പിറവം ഓണക്കൂർ പള്ളിപ്പുറത്ത് കുന്നേൽ ശ്രീനിവാസനെയാണ് (46) കൊലപാതകശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പൊലീസ് പിടികൂടിയത്.കഴിഞ്ഞ പത്താം തീയതി വൈകുന്നേരമായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സ്വകാര്യ സ്ഥാപനത്തിലെ കാന്റീൻ ജീവനക്കാരിയായ ഭാര്യ ജോലി കഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ശ്രീനിവാസൻ തന്റെ ബൈക്ക് സ്കൂട്ടറിലേക്ക് ഇടിച്ച് കയറ്റുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചുവീണ യുവതിയുടെ കൈപ്പത്തിക്ക് പൊട്ടലേറ്റു. കാലിനും പരിക്കേറ്റിട്ടുണ്ട്. ആദ്യം പിറവം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.സംഭവത്തിൽ കേസെടുത്ത പൊലീസ് പ്രതിയെ പിടികൂടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related Articles

Back to top button