Kozhikode
കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപം വാട്ടർ ടാങ്കിന് മുകളിൽ കയറി ആത്മഹത്യാശ്രമം; യുവാവിനെ സാഹസികമായി താഴെയിറക്കി

കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപത്തെ വാട്ടർ ടാങ്കിന് മുകളിൽ കയറി ആത്മഹത്യാശ്രമം നടത്തിയ മഞ്ചേരി സ്വദേശി സൈനുദ്ദീനെ (50) മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ താഴെയിറക്കി. കല്ലും ബ്ലെയ്ഡും കുപ്പിച്ചില്ലുകളുമായി ടാങ്കിന് മുകളിൽ കയറിയ ഇയാൾ ഏറെ നേരം പരിഭ്രാന്തി സൃഷ്ടിച്ചു.
പോലീസും ഫയർഫോഴ്സും ചേർന്ന് നടത്തിയ സാഹസികമായ നീക്കത്തിനൊടുവിലാണ് ഇയാളെ പിടികൂടാനായത്. അനുനയ നീക്കത്തിൽ വഴങ്ങാതിരുന്ന യുവാവിനെ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ടാങ്കിന് മുകളിൽ കയറിയാണ് പിടികൂടി താഴെയിറക്കിയത്. ഫയർഫോഴ്സിനൊപ്പം പൊലീസും ദൌത്യത്തിന്റെ ഭാഗമായി.





