Kozhikode

യാത്രക്കാർക്ക് ആശ്വാസം; അമൃത് ഭാരത് എക്സ്പ്രസിന് കേരളത്തിൽ മൂന്ന് സ്റ്റോപ്പുകൾ കൂടി അനുവദിച്ചു

Please complete the required fields.




കോഴിക്കോട്: നാഗർകോവിൽ – മംഗളൂരു അമൃത് ഭാരത് എക്സ്പ്രസിന് (ട്രെയിൻ നമ്പർ: 16329/16330) മൂന്ന് പുതിയ സ്റ്റോപ്പുകൾ കൂടി അനുവദിച്ച് റെയിൽവേ ഉത്തരവിറക്കി. പയ്യന്നൂർ, നീലേശ്വരം, കാഞ്ഞങ്ങാട് എന്നീ സ്റ്റേഷനുകളിലാണ് പുതുതായി സ്റ്റോപ്പുകൾ അനുവദിച്ചത്. കണ്ണൂരിനും കാസർകോടിനും ഇടയിൽ സ്റ്റോപ്പുകൾ ഇല്ലാത്തത് യാത്രക്കാരെ ഏറെ പ്രയാസപ്പെടുത്തിയിരുന്നു. ഇത് പരിഗണിച്ചാണ് റെയിൽവേയുടെ പുതിയ തീരുമാനം.

ചൊവ്വാഴ്ചകളിൽ സർവീസ് നടത്തുന്ന 16329 നാഗർകോവിൽ – മംഗളൂരു ട്രെയിൻ രാവിലെ 11.40-ന് നാഗർകോവിൽ ജങ്ഷനിൽ നിന്ന് യാത്ര തിരിക്കും. മടക്ക സർവീസായ 16330 മംഗളൂരു ജങ്ഷൻ – നാഗർകോവിൽ എക്സ്പ്രസ് എല്ലാ ബുധനാഴ്ചകളിലും രാവിലെ 8 മണിക്ക് മംഗളൂരുവിൽ നിന്ന് പുറപ്പെടും. ഉത്തരമലബാറിലെ യാത്രക്കാർക്ക് പുതിയ സ്റ്റോപ്പുകൾ വലിയ രീതിയിൽ പ്രയോജനപ്പെടും.

Related Articles

Back to top button