
പുല്പള്ളി : കർണാടകയിലെ മാണ്ഡ്യയിലുണ്ടായ വാഹനാപകടത്തിൽ വയനാട് സ്വദേശിയായ യുവാവ് മരിച്ചു. പാടിച്ചിറ മഞ്ഞളിയിൽ ജെറിൻ (24 )ആണ് മരിച്ചത്.
തിങ്കളാഴ്ച പുലർച്ചെ ബംഗളൂരുവിൽനിന്ന് പുല്പള്ളിയിലേക്ക് വരുമ്പോഴാണ് അപകടം. കാറിൽ ഒപ്പമുണ്ടായിരുന്നു അച്ഛൻ വർഗീസ്, അമ്മ മേഴ്സി എന്നിവർക്കും സാരമായി പരിക്കേറ്റു. ബംഗളൂരുവിലുള്ള ജെറിന്റെ സഹോദരിയുടെ വീട്ടിൽ പോയി മടങ്ങവെയാണ് അപകടം.
രാവിലെ ആറുമണിയോടെ ജെറിൻ ഓടിച്ച കാർ നിയന്ത്രണംവിട്ട് മറിഞ്ഞാണ് അപകടം ഉണ്ടായത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടിലേക്ക് കൊണ്ടുവരും.
മാനന്തവാടി പായോട് വയനാട് ഡീസൽ എന്ന സ്ഥാപന ഉടമയാണ് ജെറിൻ. സംസ്കാരം ചൊവ്വാഴ്ച വൈകുന്നേരം 4.30 ന് പാടിച്ചിറ സെൻറ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.





