Kozhikode

വാഹനത്തിൽനിന്ന് ഓയിൽ ചോർന്നു, അഗ്നിരക്ഷാസേന നീക്കംചെയ്തു

Please complete the required fields.




കൊയിലാണ്ടി : ദേശീയപാതയിൽ കൊയിലാണ്ടി പതിന്നാലാംമൈലിൽ വാഹനത്തിൽനിന്ന്‌ ഓയിൽ ചോർന്നു. അപകടാവസ്ഥ ഇരുചക്രവാഹനങ്ങൾ അടക്കം വഴുതിവീഴുന്ന അവസ്ഥ ഉണ്ടായതിനെത്തുടർന്ന് കൊയിലാണ്ടിയിൽനിന്ന്‌ അഗ്നിരക്ഷാസേനയെത്തി റോഡിൽ പരന്ന ഓയിൽ നീക്കംചെയ്തു.

സിനിയർ ഫയർ ഓഫീസർ ഐ. ഷിജിയുടെ നേതൃത്വത്തിൽ ജീവനക്കാരായ ലതീഷ് നടുക്കണ്ടി, സാരംഗ്, ഇ.എം. നിധിൻരാജ്, ഹോംഗാർഡുമാരായ കെ.പി. രാജേഷ്, സുധീഷ് എന്നിവരാണ് നീക്കംചെയ്തത്.

Related Articles

Back to top button