
നാദാപുരം. പുളിക്കൂൽ റോഡിൽ ചെടേചാങ്കണ്ടി ക്വാർട്ടേഴ്സിൽ താമസിക്കുന്ന ജാർഖണ്ഡ് സ്വദേശി മുഹമ്മദ് താരിഫിനെ (23) 300 ഗ്രാം കഞ്ചാവുമായി എക്സൈസ് അറസ്റ്റ് ചെയ്തു.
ഇൻസ്‌പെക്ടർ ടി.രമേഷിന്റെ നേതൃത്വത്തിൽ സിവിൽ എക്സൈസ് ഓഫിസർമാരായ കെ.പി.സായിദാസ്, കെ.കെ.രാജേഷ് കുമാർ, ഇ.വി.രജിലാഷ്, കെ.സിനീഷ്, എം.അരുൺ, കെ.എം.ശ്രീനാഥ് എന്നിവരാണ് തിരച്ചിൽ നടത്തിയത്.





