Pathanamthitta

കോന്നിയിൽ ഭാര്യയെയും മകനെയും കൊലപ്പെടുത്തി ഗൃഹനാഥൻ ആത്മഹത്യ ചെയ്തു

Please complete the required fields.




പത്തനംതിട്ട കോന്നിയിൽ ഭാര്യയെയും മകനെയും കൊലപ്പെടുത്തി ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. കോന്നി പയ്യനാമണ്ണിലാണ് സംഭവം. തുണ്ടിയിൽ സോണി, ഭാര്യ റീൻ, 7 വയസ്സുള്ള മകൻ റയാൻ എന്നിവരാണ് മരിച്ചത്. സാമ്പത്തിക ബാധ്യതയാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.

സോണിക്ക് സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നുവെന്നാണ് കണ്ടെത്തൽ. വിദേശത്തെ ബിസിനസിൽ മുടക്കിയ പണം നഷ്ടപ്പെട്ടതിനെ തുടർന്ന് സോണിക്ക് വിഷാദ രോഗം ബാധിച്ചിരുന്നു. ഏറെ നാളായി സോണി വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നു.

ചികിത്സയിലിരുന്ന സോണി വെള്ളിയാഴ്ച വീട്ടുജോലിക്കാരിയോട് തങ്ങൾ കൊല്ലത്തേക്ക് പോകുകയാണെന്നും, വരേണ്ടെന്നും അറിയിച്ചിരുന്നു. ബന്ധുക്കൾക്കും ചില സന്ദേശങ്ങൾ അയച്ചിരുന്നു. തുടർന്ന് വിവരമൊന്നുമില്ലാതിരുന്നതിന് പിന്നാലെ ഇന്ന് അടുത്ത ബന്ധു അന്വേഷിച്ചെത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

Related Articles

Leave a Reply

Back to top button