Kozhikode
കോഴിക്കോട് എൻ.ഐ.ടി-യിലെ ഹോസ്റ്റൽ ബ്ലോക്കിൽനിന്ന് ചാടി വിദ്യാർഥി ജീവനൊടുക്കി; മരിച്ചത് മുംബൈ സ്വദേശി

കോഴിക്കോട്: കോഴിക്കോട് എൻ.ഐ.ടിയിൽ മുംബൈ സ്വദേശിയായ വിദ്യാർഥി ജീവനൊടുക്കി. മെക്കാനിക്കൽ എന്‍ജിനീയറിങ്
മൂന്നാം വർഷ വിദ്യാർഥി യോഗേശ്വർ റാവു ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഏഴുമണിയോടെ ആയിരുന്നു സംഭവം.
താൻ മരിക്കാൻ പോകുകയാണെന്ന് യോഗേശ്വർ വീട്ടുകാർക്ക് മെസേജ് അയച്ചിരുന്നുവെന്ന് പോലീസ് അറിയിച്ചു. ഇതുകണ്ട് രക്ഷിതാക്കൾ ഹോസ്റ്റൽ അധികൃതരുമായി ബന്ധപ്പെട്ടപ്പോഴേക്കും വിദ്യാർഥി ജീവനൊടുക്കിയിരുന്നു. ഹോസ്റ്റലിന്റെ ബി ബ്ലോക്കില്‍നിന്ന് ചാടുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
യോഗേശ്വറിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കുന്നമംഗലം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.





