Kozhikode

കേന്ദ്ര ബജറ്റ്: കേരള പ്രവാസി സംഘം പ്രതിഷേധിച്ചു

Please complete the required fields.




കോഴിക്കോട്: കേന്ദ്ര ബജറ്റില്‍ കേരളത്തെ പൂര്‍ണ്ണമായും അവഗണിച്ചതില്‍ പ്രതിഷേധിച്ച് കോഴിക്കോട് ആദായനികുതി ഓഫീസിനു മുന്‍പില്‍ കേരള പ്രവാസി സംഘം പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. സംസഥാന പ്രസിഡണ്ട് ഗഫൂര്‍ പി.ലില്ലീസ് ഉദ്ഘാടനം ചെയ്തു. രാജ്യത്തെ ജിഡിപിയൂടെ മൂന്നില്‍ ഒരു ഭാഗം സംഭാവന ചെയ്യുന്ന പ്രവാസികളുടെ പുനരധിവാസത്തിനും, ക്ഷേമത്തിനുമായി കേന്ദ്ര ധനമന്ത്രി അവതരിപ്പിച്ച ബജറ്റില്‍ ചില്ലിക്കാശ് പോലും നീക്കിവെച്ചില്ലെന്നത് പ്രതിഷേധാര്‍ഹമാണെന്നും ഗഫൂര്‍ പി.ലില്ലീസ് പറഞ്ഞു.

പ്രവാസികള്‍ക്ക് ക്ഷേമനിധി പെന്‍ഷന്‍ പദ്ധതി ഏര്‍പ്പെടുത്തിയ ഏക സംസ്ഥാനം കേരളമാണെന്നും, അത് അഖിലേന്ത്യാ തലത്തില്‍ വ്യാപിക്കണമെന്ന ആവശ്യം ശക്തമായി ഉയരുന്ന സന്ദര്‍ഭത്തിലാണ് കേരളത്തോടുള്ള അവഗണനയെന്നും ഗഫുര്‍ പറഞ്ഞു. മുതലകുളത്ത് നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനത്തില്‍ നൂറ്കണക്കിന് പ്രവാസികളാണ് പങ്കെടുത്തത്. സജീവ് കുമാര്‍ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ സി.വി ഇഖ്ബാല്‍ സ്വാഗതം പറഞ്ഞു. സുരേന്ദ്രന്‍ മങാട്ട് നന്ദിയും പ്രകാശിപിച്ചു.

Related Articles

Back to top button