Kozhikode

നിർത്തിയിട്ട കാർ കത്തിനശിച്ചു

Please complete the required fields.




കോഴിക്കോട് : ജാഫർഖാൻ കോളനി റോഡിൽ പാർക്കിങിൽ നിർത്തിയിട്ട കാർ പൂർണമായി കത്തിനശിച്ചു. വെള്ളിയാഴ്ച വൈകീട്ട് ഏഴോടെ സമസ്ത സെന്റർ സ്ഥിതിചെയ്യുന്ന കെട്ടിടത്തിന് സമീപമാണ് സംഭവം. മലപ്പുറം സ്വദേശികൾ വാടയ്ക്കെടുത്ത കാറാണ് കത്തിയത്. കാറിന്റെ മുൻവശത്തുനിന്ന് തീകത്തുന്നത് കണ്ടതോടെ അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു.

ബീച്ച് അഗ്നിരക്ഷാനിലയത്തിലെ അസി. സ്റ്റേഷൻ ഓഫീസർ കലാനാഥന്റെ നേതൃത്വത്തിൽ സേനയെത്തി തീ നിയന്ത്രണവിധേയമാക്കി. സമീപത്ത് മറ്റുവാഹനങ്ങൾ ഉണ്ടായിരുന്നെങ്കിലും അഗ്നിരക്ഷാസേനയുടെ ഇടപെടൽ കാരണം തീപ്പടർന്നില്ല.

Related Articles

Back to top button