Kozhikode

നസീറ അപകട നില തരണം ചെയ്തു; വയറിലും കൈയ്യിലും ആഴത്തിലുള്ള മുറിവുകൾ

Please complete the required fields.




നാദാപുരം : പ്രവാസിയായ ഭർത്താവ് കുത്തിപരിക്കേൽപ്പിച്ച നസീറ അപകട നില തരണം ചെയ്തു. വയറിലും കൈയ്യിലും ആഴത്തിലുള്ള മുറിവുകൾ. മുടക്കല്ലൂർ മലബാർ മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിലാണ് യുവതി ഇപ്പോൾ ഉള്ളത്. ചെക്യാട് പഞ്ചായത്തിലെ താനക്കോട്ടൂരിലെ പ്രവാസിയായ മാവുള്ളതിൽ ഹാരിസിൻ്റെ ഭാര്യ നസീറക്കാണ് (36) കുത്തേറ്റത്. ഇന്നലെ രാത്രി 10 മണി യോടെയാണ് സംഭവം.

വീട്ടിൽ വച്ച് ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടാവുകയും ഹാരിസ് കത്തികൊണ്ട് നസീറയെ കുത്തുകയും ആയിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. പാറക്കടവ് കെയർ ആന്റ് ക്യൂർ ആശുപത്രയിൽ എത്തിച്ച യുവതിയെ പിന്നീട് നാദാപുരം ഗവൺമെന്റ് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.

പരിക്ക് ഗുരുതരമായതിനാൽ യുവതിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു .
ഇതിനിടയിൽ അടിയന്തര ചികിത്സ നൽകാൻ എം എം സി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തിൽ ഭർത്താവ് ഹാരിസിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട് . അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.

Related Articles

Back to top button