Thiruvananthapuram

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു

Please complete the required fields.




തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. രണ്ട് ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് ഇന്ന് ഇടിഞ്ഞത്. ശനിയാഴ്ച ഒരു പവൻ സ്വർണത്തിന് 400 രൂപ വർധിച്ചിരുന്നു. ഇന്ന് 280 രൂപയാണ് കുറഞ്ഞത്. ഇതോടെ  ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 37,240  രൂപയായി. 

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില 35  രൂപ കുറഞ്ഞു. ശനിയാഴ്ച 50  രൂപ ഉയർന്നിരുന്നു. 18 കാരറ്റ് സ്വർണത്തിന്‍റെ വില 30 രൂപ കുറഞ്ഞു.  ഒരു ഗ്രാം  18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില  3845 രൂപയാണ്. സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഹാൾമാർക്ക് വെള്ളിയുടെ വില  ഒരു ഗ്രാമിന് 90 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില  62 രൂപയാണ്. 

Related Articles

Leave a Reply

Back to top button