Malappuram

പരപ്പനങ്ങാടിയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം; പ്രതി പിടിയിൽ

Please complete the required fields.




മലപ്പുറം: പ്രായപൂർത്തി ആവാത്ത ആൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം. മലപ്പുറം ഇരിമ്പിളിയം സ്വദേശി പങ്ങണങ്ങാട്ടിൽ ശൗക്കത്തലിയാണ് (34) അറസ്റ്റിലായത് . പരപ്പനങ്ങാടി പൊലീസാണ് പ്രതിയെ പിടികൂടിയത്.

സഹായം അഭ്യർഥിച്ച് കുട്ടിയെ സമീപിച്ച പ്രതി, പിന്നീട് ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. ഇയാൾക്കെതിരെ സമാനമായ രീതിയിലുള്ള മൂന്നോളം കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related Articles

Back to top button