Ernakulam
ആലപ്പുഴ ശസ്ത്രക്രിയ വീഴ്ച: ഉഷാ ജോസഫിന്‍റെ ശസ്ത്രക്രിയ നാളെ നടക്കും; ചികിത്സാ ചെലവ് സർക്കാർ വഹിക്കും – കെ കെ ശൈലജ

കൊച്ചി: ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവിന് ഇരയായ ഉഷാ ജോസഫിന്‍റെ ശസ്ത്രക്രിയ നാളെ നടക്കും. മകന്‍ ഷിബിനെ ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഉഷയുടെ മകൻ ഷിബിനെ ഫോണില്‍ വിളിച്ച് സംസാരിച്ചു. ചികിത്സാ ചെലവ് സർക്കാർ വഹിക്കുമെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും അറിയിച്ചു.
കൊച്ചി അമൃത ആശുപത്രിയിലാണ് ഉഷ നിലവിൽ ചികിത്സയിൽ കഴിയുന്നത്. ഉഷയുടെ ശസ്ത്രക്രിയ നാളെ നടക്കുമെന്ന് അമൃത ആശുപത്രി അധികൃതരാണ് അറിയിച്ചിരിക്കുന്നത്. സിടി സ്കാൻ പരിശോധന പൂർത്തിയായി.അതിന്റെ റിപ്പോർട്ട് ലഭിച്ച ശേഷം ഇന്ന് അമൃത ആശുപത്രിയിലെ വിവിധ ഡിപ്പാർട്ട്മെന്റിലെ ഡോക്ടർമാർ ചേർന്ന് മെഡിക്കൽ ബോർഡ് യോഗം ചേരും. റിപ്പോർട്ട് വിശദമായി പഠിച്ച ശേഷം നാളെയായിരിക്കും ശസ്ത്രക്രിയ നടത്തുന്നത്. ഇതിനിടെ ആരോഗ്യമന്ത്രി ഉഷയുടെ മകനെ ഫോണിൽ വിളിച്ച് സംസാരിക്കുകയും ചെയ്തിട്ടുണ്ട്.




