Kerala

കോഴിക്കോട്, കണ്ണൂർ ഉൾപ്പെടെ എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

Please complete the required fields.




സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്. കൊല്ലം, എറണാകുളം, തൃശൂർ, പാലക്കാട്‌, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് തുടങ്ങി എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് നൽകി.പാലക്കാട്‌ താപനില 38°c വരെ ഉയരാനുള്ള സാധ്യതയാണ് നിലനിൽക്കുന്നത്.

കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 37°C വരെയും കൊല്ലം, എറണാകുളം, തൃശൂർ, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ 36°c വരെയും ഉയരാൻ സാധ്യതയുണ്ട്. രണ്ട് ദിവസം കൂടി ചൂട് ഉയർന്നേക്കുമെന്നും മുന്നറിയിപ്പുണ്ട്.

Related Articles

Back to top button