Kozhikode

വനിതാ കമ്മിഷൻ ബീച്ചിൽ ‘രാത്രിയുത്സവം’ സംഘടിപ്പിച്ചു

Please complete the required fields.




കോഴിക്കോട് : സ്ത്രീകളുടെ രാത്രിയാത്രാ സുരക്ഷയുടെ സന്ദേശവുമായി കോഴിക്കോട് കൾച്ചറൽ ബീച്ചിൽ വനിതാ കമ്മിഷൻ ‘രാത്രിയുത്സവം’ സംഘടിപ്പിച്ചു. ചെയർപേഴ്‌സൺ പി. സതീദേവി ഉദ്ഘാടനം ചെയ്തു.

കമ്മിഷൻ അംഗങ്ങളായ ഇന്ദിരാ രവീന്ദ്രൻ, പി. കുഞ്ഞായിഷ, റിസർച്ച് ഓഫീസർ എ.ആർ. അർച്ചന, ലോ ഓഫീസർ കെ. ചന്ദ്രശോഭ, ക്രിസ്ത്യൻ കോളേജ് എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ പി.ആർ. അനുരാധ, ലോ കോളേജ് അധ്യാപകൻ ബിനീഷ്, എൻ.എസ്.എസ്. വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു. രാത്രിയാത്രാ സുരക്ഷാ പ്രതിജ്ഞയും മെഴുകുതിരി തെളിയിക്കലും നടന്നു. വിവിധ കലാകാരന്മാരുടെയും വിദ്യാർഥികളുടെയും കലാപരിപാടികളും അരങ്ങേറി.

Related Articles

Back to top button