
താമരശ്ശേരി: കത്തോലിക്കാ കോൺഗ്രസ് താമരശ്ശേരി രൂപത നേതൃസംഗമം ‘എക്സോഡസ് 22’ ഇന്ന് താമരശ്ശേരിയിൽ വച്ച് നടക്കും. മാർ മങ്കുഴിക്കരി സ്മാരക ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ സംഘടനയുടെ വിവിധ യൂണിറ്റുകളിൽ നിന്നുള്ള ഭാരവാഹികൾ ഉൾപെടെയുള്ള പ്രതിനിധികൾ പങ്കെടുക്കും.
സംസ്ഥാന കാർഷിക കടാശ്വാസ കമ്മീഷൻ ചെയർമാൻ റിട്ട. ജസ്റ്റീസ് എബ്രഹാം മാത്യു മുഖ്യപ്രഭാഷണം നടത്തും. രാവിലെ10ന് ഉദ്ഘാടന സമ്മേളനത്തോടെ ആരംഭിക്കുന്ന സമ്മേളനം
ഉച്ചഭക്ഷണത്തോടെയാണ് സമാപിക്കുക. കാലികമായ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യപ്പെടുന്ന സമ്മേളനം കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചു കൊണ്ടാണ് നടത്തപെടുകയെന്ന് സംഘാടകർ അറിയിച്ചു.





