Thiruvananthapuram

കൈവിടാതെ സർക്കാർ കൂടെയുണ്ട്….; എസ്എംഎ രോഗികൾക്ക് മരുന്നിനായി 30 കോടി അനുവദിച്ചതായി ധനമന്ത്രി

Please complete the required fields.




തിരുവനന്തപുരം: എസ്എംഎ ബാധിച്ച രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും വലിയ ആശ്വാസമേകുന്ന പ്രഖ്യാപനവുമായി സംസ്ഥാന സർക്കാർ.

എസ്എംഎ മരുന്നുകൾ ലഭ്യമാക്കുന്നതിനായി 30 കോടി രൂപ വകയിരുത്തിയതായി ബജറ്റ് ചർച്ചയ്ക്കുള്ള മറുപടിയിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു.

അപൂർവ്വ രോഗങ്ങൾക്കുള്ള ചികിത്സാ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി 2024-ൽ ആരോഗ്യവകുപ്പ് ആവിഷ്കരിച്ച പ്രത്യേക പദ്ധതിയുടെ ഭാഗമായാണ് ഈ തുക അനുവദിച്ചിരിക്കുന്നത്. കോടിക്കണക്കിന് രൂപ വിലവരുന്ന മരുന്നുകൾ സാധാരണക്കാർക്ക് ലഭ്യമാക്കാൻ ഈ തീരുമാനം വലിയ തോതിൽ സഹായകരമാകും.

Related Articles

Back to top button