India

തക്കതായ കാരണമില്ലാതെ വീട് വിട്ടിറങ്ങുന്ന ഭാര്യക്ക് ജീവനാംശം നൽകേണ്ടതില്ല – ഹൈക്കോടതി

Please complete the required fields.




ഛണ്ഡീഗഡ്: വ്യക്തമായ കാരണങ്ങളില്ലാതെ ഭർതൃവീട് ഉപേക്ഷിച്ചു പോകുന്ന ഭാര്യക്ക് ജീവനാംശം നൽകാൻ ഭർത്താവ് ബാധ്യസ്ഥനല്ലെന്ന് ചണ്ഡീഗഡ് ഹൈക്കോടതി .ജീവനാംശം എന്നത് കേവലം വൈവാഹിക പദവി മാത്രം നോക്കി തീരുമാനിക്കേണ്ട ഒന്നല്ലെന്നും, പങ്കാളിയുടെ പെരുമാറ്റം കൂടി പരിഗണിച്ചേ വിധി പറയാനാകൂ എന്നും കോടതി വ്യക്തമാക്കി.

വിവാഹം കഴിഞ്ഞ് 4ാം ദിവസം ഭർതൃ വീടുപേക്ഷിച്ച് ഇറങ്ങിപ്പോയ യുവതി സ്ത്രീധന പീഡനം, ശാരീരിക പീഡനം എന്നിവ ആരോപിച്ച് ഭർതൃ വീട്ടുകാർക്കെതിരെ പരാതി നൽകിയിരുന്നു. ഭർത്താവിന്‍റെ വീട്ടുകാർ 10 ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്ന് ആരോപിച്ച യുവതി ഭർത്താവിൽ നിന്ന് ജീവനാംശം ആവശ്യപ്പെട്ടു.എന്നാൽ ഭർത്താവ് ദാമ്പത്യ അവകാശങ്ങൾ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെടുകയും വിവാഹ ബന്ധത്തിൽ തുടരാൻ താൽപ്പര്യമുണ്ടെന്നും കോടതിയെ അറിയിച്ചു. ഭർത്താവിൽ നിന്ന് വിവാഹ മോചനം നേടാൻ ഭാര്യ ചൂണ്ടിക്കാട്ടിയ കാരണങ്ങൾക്ക് കൃത്യമായ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നിരീക്ഷണം.

കൃത്യമായ കാരണമില്ലാതെ ഭാര്യ വീട് വിട്ടിറങ്ങുകയും ഭർത്താവ് നിയമ പരമായി നീങ്ങിയിട്ടും തിരികെ വരാൻ വിസമ്മതിച്ചാൽ ജീവനാംശത്തിന് അർഹതയില്ലെന്നാണ് കോടതി വിധി.

Related Articles

Back to top button