Thiruvananthapuram

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വൻ കുതിപ്പ്;ഒറ്റയടിക്ക് വർധിച്ചത് 4,840 രൂപ

Please complete the required fields.




തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വൻ കുതിപ്പ് രേഖപ്പെടുത്തി. ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം, 22 കാരറ്റ് സ്വർണം പവന് 4,840 രൂപയാണ് ഒറ്റയടിക്ക് വർധിച്ചത്. ഇന്നത്തെ സ്വർണവില ഇങ്ങനെ : 22 ഗ്രാം സ്വർണം ഒരു ഗ്രാമിന് 14,715 രൂപ. ഒരു പവന് 1,17,720 രൂപ.

സംസ്ഥാനത്ത് സ്വർണവിലയിലെ റെക്കോർഡ് ഉയരം ജനുവരി 29നാണ് രേഖപ്പെടുത്തിയത്. അന്ന് 1.31 ലക്ഷം കടന്ന് സ്വർണവില ചരിത്രത്തിലെ ഏറ്റവും വലിയ ഉയരത്തിലെത്തിയിരുന്നു. എന്നാൽ കുറഞ്ഞ് വിലയ്ക്ക് സ്വർണം വാങ്ങിയ നിക്ഷേപകർ ഈ ഘട്ടത്തിൽ സ്വർണം വിറ്റ് പരമാവധി ലാഭമുണ്ടാക്കാൻ ശ്രമിച്ചതോടെയാണ് സ്വർണവില താഴേക്ക് പോയത്. പിന്നീട് വില താഴ്ന്നതോടെ നിക്ഷേപകർ വീണ്ടും സ്വർണം വാങ്ങി. ഇതോടെ സ്വർണവില ഉയരുകയും ഒരു വിഭാഗം വീണ്ടും സ്വർണം വിൽക്കുകയും ചെയ്തു. കഴിഞ്ഞ രണ്ട് ദിവസങ്ങളായി സ്വർണവിലയിൽ ഈ ചാഞ്ചാട്ടം ദൃശ്യമായിരുന്നു. നിക്ഷേപകർ പരമാവധി ലാഭമെന്ന ലക്ഷ്യത്തോടെ ഇടപെടുന്നതാണ് ഇപ്പോൾ സ്വർണവിലയിൽ അടിക്കടി ഏറ്റക്കുറച്ചിലുണ്ടാകാൻ കാരണം.

സംസ്ഥാനത്ത് 18 കാരറ്റ് സ്വർണം ഗ്രാമിന് 12090 രൂപയും പവ് 96720 രൂപയുമാണ് വില. 14 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 9415 രൂപയും പവന് 75320 രൂപയുമാണ് വില. 9 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 6070 രൂപയും പവന് 48560 രൂപയുമാണ് വില. വെള്ളി വില ഗ്രാമിന് 320 രൂപ.

Related Articles

Back to top button