
തിരുവനന്തപുരം/കൊച്ചി: കോർപ്പറേഷൻ ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. എഞ്ചിനിയറിംഗ്, ആരോഗ്യ, റവന്യൂ വിഭാഗങ്ങളിലാണ് വിജിലൻസ് സംഘം പരിശോധന നടത്തുന്നത്. കൊച്ചി കോർപ്പറേഷനിലും മട്ടാഞ്ചേരി സോണൽ ഓഫീസിലും വിജിലൻസ് പരിശോധന നടത്തി.
ഓപ്പറേഷൻ നിർമ്മാൺ എന്ന പേരിലാണ് വിജിലൻസ് റെയ്ഡ്. കെട്ടിട നികുതി, പെർമിറ്റ്, കടകളിലെ പരിശോധന എന്നിവയിൽ ഉദ്യോഗസ്ഥ അഴിമതിയുണ്ടെന്ന വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് പരിശോധന നടത്തുന്നത്.





