Kozhikode

കാർ വെള്ളക്കെട്ടിലേക്ക് മറിഞ്ഞു

Please complete the required fields.




മാവൂർ : കുടുംബം സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണംവിട്ട് വെള്ളക്കെട്ടിലേക്ക് മറിഞ്ഞു. തിങ്കളാഴ്ച രാവിലെ 10.15-ഓടെയാണ് സംഭവം. ബേപ്പൂരിൽനിന്ന് വരുകയായിരുന്ന മാവൂർ പാറമ്മൽ സ്വദേശി പുതുക്കിടിച്ചാലിൽ ഇക്ബാലും കുടുംബവും സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. ഭാര്യ ഫബിലയ്ക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടപ്പോൾ കാർ ഒതുക്കിനിർത്താൻ ശ്രമിക്കവെയാണ് നിയന്ത്രണം നഷ്ടപ്പെട്ട് വെള്ളക്കെട്ടിലേക്ക് മറിഞ്ഞത്. അപകടം നടന്ന സ്ഥലത്ത് തെരുവുവിളക്ക് നന്നാക്കുകയായിരുന്ന വാർഡ് മെമ്പറും ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ സി.പി. കൃഷ്ണനും ഒറ്റപ്പാലത്ത് നിന്ന് സ്ട്രീറ്റ് ലൈറ്റ് അറ്റകുറ്റപ്പണിക്കായി മാവൂരിലെത്തിയ ജയകുമാറും അജയനും നാട്ടുകാരും ചേർന്ന് ഉടൻതന്നെ രക്ഷാപ്രവർത്തനം നടത്തിയതിനാൽ വലിയൊരു ദുരന്തം ഒഴിവായി. ചെറിയ പരിക്കേറ്റ ഫബില(36)യെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കാറിനുള്ളിൽ സീറ്റ്ബെൽറ്റ് കുടുങ്ങി വെള്ളത്തിനടിയിൽ ശ്വാസം കിട്ടാതെ കുടുങ്ങിപ്പോയ ഫബിലയെ സ്വന്തംജീവൻ പോലും പണയപ്പെടുത്തി വെള്ളത്തിലേക്കിറങ്ങിയ ജയകുമാർ, സാഹസികമായി കാറിനുള്ളിൽ കയറി സീറ്റ് ബെൽറ്റ് വേർപെടുത്തി അവരുടെ തല ഉയർത്തിപ്പിടിച്ച് ജീവൻ നിലനിർത്തുകയായിരുന്നു. പണിക്കായി കയ്യിലുണ്ടായിരുന്ന ലാഡറും മറ്റും ഉപയോഗിച്ച് പഞ്ചായത്ത് മെമ്പറും തൊഴിലാളികളും നാട്ടുകാരും ചേർന്ന് ആ കുടുംബത്തെ ഓരോരുത്തരെയായി സുരക്ഷിതമായി കരയ്ക്കടുപ്പിച്ചു. പരിക്കേറ്റ ഫബിലയ്ക്ക് ഉടൻതന്നെ സി.പി.ആർ. നൽകുകയും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു

Related Articles

Back to top button