
പാലക്കാട്: അർബുദരോഗത്തെ തുടർന്ന് ചികിത്സയിലായിരുന്ന പട്ടഞ്ചേരി പഞ്ചായത്തംഗം സുഷമ മോഹൻദാസ് (55) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
ഒമ്പതാം വാർഡ് പാറക്കാട്ടുചള്ളയിൽ നിന്നുള്ള ഇന്ത്യൻ സോഷ്യലിസ്റ്റ്ജനതാദൾ പാർട്ടി അംഗമാണ്. അസുഖ ബാധിതയായതിനാൽ ആശുപത്രിയിൽ വെച്ചായിരുന്നു സുഷമയുടെ സത്യപ്രതിജ്ഞ.





