Thiruvananthapuram

നെയ്യാറ്റിൻകരയിൽ കുളത്തിൽ വീണ് ഏഴാം ക്ലാസ് വിദ്യാർത്ഥി മരിച്ചു

Please complete the required fields.




തിരുവനന്തപുരം: കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർത്ഥി കുളത്തിൽ വീണ് മരിച്ചു. മലയിൻകീഴ് സ്വദേശികളായ ഷാജി-ഷമീന ദമ്പതികളുടെ മകൻ നിയാസ് (13) ആണ് മരിച്ചത്. നെയ്യാറ്റിൻകര ചെറിയകൊല്ലയിലാണ് സംഭവം.

ഉണ്ടൻകോട് എച്ച്.എസ്.എസിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് നിയാസ്. ശനിയാഴ്ച കൂട്ടുകാരനോടൊപ്പം കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം സംഭവിച്ചത്. ഉടൻതന്നെ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related Articles

Back to top button