Thrissur

ആവേശക്കാലം പരിസമാപ്തിയിലേക്ക്; കൗമാരകലയുടെ വിസ്മയക്കാഴ്ചകൾക്ക് നാളെ തിരശീല വീഴുന്നു

Please complete the required fields.




തൃശ്ശൂർ : നാല് ദിനരാത്രങ്ങൾ നീണ്ട കൗമാരകലയുടെ വിസ്മയക്കാഴ്ചകൾക്ക് നാളെ തിരശീല വീഴുന്നു. പരാതികളില്ലാതെ മേള നടത്താനായെന്ന ആത്മ വിശ്വാസത്തിലാണ് സംഘാടകർ. വിധികർത്താക്കളെ നിശ്ചയിച്ചതും ഏറെ ശ്രദ്ധ ചെലുത്തിയാണ്.സ്ഥിരമായി പരാതികളുണ്ടാകാറുള്ളതിനാൽ കർശനമായ നിരീക്ഷണവും ഏർപ്പെടുത്തിയിരുന്നു. മികച്ച താമസസൗകര്യവും ഭക്ഷണവും ഒരുക്കിയതും അധികം വരിനിർത്താതെ കുട്ടികളെ കടത്തി വിട്ടതും ശ്രദ്ധേയമായി.

എല്ലാവേദികളിലും ആരോഗ്യപ്രവർത്തകരെ നിയോഗിച്ചതിനാൽ ചെറിയ പ്രശമുണ്ടായാൽ പോലും കുട്ടികൾക്ക് അടുത്തെത്താൻ കഴിഞ്ഞു. ആംബുലൻസ് സൗകര്യവും ഒരുക്കിയിരുന്നു. ഹരിതചട്ടം പാലിക്കാനും ശ്രദ്ധവെച്ചു.പൊലിസിനെ നഗരത്തിലെമ്പാടും വിന്യസിച്ചിരുന്നതിനാൽ നഗരത്തിലെത്തിയവർക്ക് യാത്രയും സുഗമമായി. താമസസ്ഥലത്തേക്കും ഭക്ഷണകേന്ദ്രങ്ങളിലേക്കും ജി മാപ്പു വഴി പെട്ടെന്ന് എത്തിച്ചേരാനുള്ള സൗകര്യമൊരുക്കിയതും മികച്ചതായി.

കൗമാരപ്രതിഭകളുടെ വിസ്മയ പ്രകടനങ്ങൾക്ക് വേദിയായ മഹോത്സവത്തിൻ്റെ സമാപന സമ്മേളനം ഞായറാഴ്ച വൈകീട്ട് നാലിന് തേക്കിൻകാട് മൈതാനത്തെ എക്സിബിഷൻ ഗ്രൗണ്ടിൽ നടക്കും.
പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ. രാജൻ അധ്യക്ഷനാകും. നടൻ മോഹൻലാൽ വിശിഷ്‌ടാതിഥിയാകും.കൂടുതൽ പോയിന്റ് നേടി ഒന്നാമതെത്തുന്ന ജില്ലയ്ക്കുള്ള സ്വർണക്കപ്പ് വിദ്യാഭ്യാസ മന്ത്രിയും മോഹൻലാലും ചേർന്നാണ് സമ്മാനിക്കുക. സ്പീക്കർ എ.എൻ ഷംസീർ മുഖ്യപ്രഭാഷണം നടത്തും. മന്ത്രിമാരായ ഡോ. ആർ. ബിന്ദു, വി. അബ്ദുറഹിമാൻ, എം.ബി രാജേഷ് എന്നിവരും പങ്കെടുക്കും.

Related Articles

Back to top button