
താമരശ്ശേരി : താമരശ്ശേരി ഗ്രാമപ്പഞ്ചായത്തും താമരശ്ശേരി ഗവ. താലൂക്കാശുപത്രി പെയിൻ ആൻഡ് പാലിയേറ്റീവും ചേർന്ന് സംഘടിപ്പിച്ച ‘മിഴിവ്’ പാലിയേറ്റീവ് കെയർ സ്നേഹസംഗമം കിടപ്പുരോഗികൾക്ക് സാന്ത്വനസ്പർശമേകി.
കലാപരിപാടികൾ, മാജിക് ഷോ, അനുഭവസാക്ഷ്യം തുടങ്ങിയവ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു. സ്നേഹസംഗമവും പാലിയേറ്റീവ് കെയർ ദിനാഘോഷവും താമരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് റസീന സിയാലി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് നവാസ് ഈർപ്പോണ അധ്യക്ഷനായി.
താമരശ്ശേരി എസ്‌ഐമാരായ സജി അഗസ്റ്റിൻ, ഷിബിൽ ജോസഫ് തുടങ്ങി ഒട്ടേറെപ്പേർ കിടപ്പുരോഗികൾക്ക് സാന്ത്വനമേകി അവരുമായി സംവദിച്ചു. ഡോ. കെ. ഗോപാലകൃഷ്ണൻ, മൈമൂന ഹംസ, പി. ഗിരീഷ് കുമാർ, എസ്.പി. ഷാഹിന, നുഷിയത്ത്, പി.പി. അബ്ദുൽ ഗഫൂർ, നസീറ ഷരീഫ്, വി.ആർ. കാവ്യ, ഷൈനി, ഗ്രാമപ്പഞ്ചായത്തംഗങ്ങൾ, രാഷ്ട്രീയപ്പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.





