
കൊച്ചി: കേരളത്തിൽ ഇന്ന് സ്വർണവില കൂടി. ഗ്രാമിന് 65 രൂപ കൂടി 12,715 രൂപയും പവന് 520 രൂപ കൂടി 1,01,720 രൂപയുമായി. 18 കാരറ്റിന് 50 രൂപ കൂടി 10555 രൂപയായി.ആഗോള വിപണിയിൽ സ്പോട് ഗോൾഡ് ട്രോയ് ഔൺസിന് 13.47 ഡോളർ വർധിച്ച് 4,465.7 ഡോളറായി. 0.30 ശതമാനമാണ് വർധന.
സംസ്ഥാനത്ത് ഇന്നലെ സ്വർണ വില പവന് 200 രൂപയും ഗ്രാമിന് 25 രൂപയും കുറഞ്ഞിരുന്നു. ഗ്രാമിന് 12,650 രൂപയും പവന് 1,01,200 രൂപയുമായിരുന്നു വില. ബുധനാഴ്ച രാവിലെ 60 രൂപ കൂടി ഗ്രാമിന് 12,725 രൂപയിൽ എത്തിയിരുന്നു. മണിക്കൂറുകൾക്കകം ഗ്രാമിന് 110 രൂപയുടെ കുറവാണുണ്ടായത്.





