Kozhikode

സംസ്ഥാന ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ് ഇന്ന് സമാപിക്കും

Please complete the required fields.




കൊടുവള്ളി : പന്നൂർ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ആരംഭിച്ച സംസ്ഥാന ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു.സ്വാഗതസംഘം ചെയർമാൻ എം.കെ.ഷാജുകുമാർ അധ്യക്ഷനായി. പി.ടി.എ. റഹിം എംഎൽഎ മുഖ്യാതിഥിയായി.

ശനിയാഴ്ചനടന്ന മത്സരങ്ങളിൽ ബോയ്സ് വിഭാഗത്തിൽ കൊല്ലം, കോട്ടയം, കണ്ണൂർ എന്നീ ജില്ലകളും ഗേൾസ് വിഭാഗത്തിൽ കോഴിക്കോട്, ഇടുക്കി, വയനാട് എറണാകുളം ജില്ലകളും വിജയിച്ചു.മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ചാമ്പ്യൻഷിപ്പ് തിങ്കളാഴ്ച വൈകീട്ട് സമാപിക്കും.

ഇന്ത്യൻ വോളിബോൾ മുൻതാരം കിഷോർകുമാർ, വോളിബോൾ ടെക്നിക്കൽ കമ്മിറ്റി സംസ്ഥാന ഭാരവാഹി കെ.വി. ദാമോദരൻ, പ്രിൻസിപ്പൽ വി. പ്രബിത, പ്രധാനാധ്യാപിക പി. സ്മിത, ഇ.കെ. മുഹമ്മദ്, വി. അബ്ദുൾ അസീസ്, എ.പി. സനിത്ത്, എ.പി. അനീഷ്, പി.കെ.പ്രഭാകരൻ, കെ.കെ. ആലി, ഗണേഷ് ബാബു ഓങ്ങിലാട്ട്, സി.കെ. ഷാജി ബാബു, പി.ടി. അഹമ്മദ്, വിജയൻ മലയിൽ എന്നിവർ സംസാരിച്ചു.

Related Articles

Back to top button