Kozhikode

ഒ. സദാശിവൻ കോഴിക്കോട് കോർപറേഷൻ മേയറാകും

Please complete the required fields.




ഒ. സദാശിവൻ കോഴിക്കോട് കോർപറേഷനിൽ എൽഡിഎഫിന്റെ മേയർ സ്ഥാനാർഥി. ഡോക്ടർ എസ്.ജയശ്രീയാണ് ഡെപ്യൂട്ടി മേയർ സ്ഥാനാർഥിയായി തിരഞ്ഞെടുത്തത്. എൽഡിഎഫ് ജില്ലാ കമ്മിറ്റിയുടേത് ആണ് തീരുമാനം. തടമ്പാട്ടുതാഴം ഡിവിഷനിൽ നിന്നാണ് ഒ. സദാശിവൻ വിജയിച്ചത്. എൽഡിഎഫിന്റെ മുതിർന്ന നേതാവായ ഒ. സദാശിവൻ മൂന്ന് തവണയാണ് കോഴിക്കോട് കോർപറേഷനിൽ നിന്ന് മത്സരിച്ച് വിജയിച്ചിട്ടുള്ളത്. നിലവില്‍ സിപിഎം കൗണ്‍സില്‍ പാര്‍ട്ടി ലീഡറാണ് ഒ സദാശിവന്‍. സിപിഎം കോഴിക്കോട് നോര്‍ത്ത് ഏരിയാ കമ്മറ്റി അംഗവുമാണ്. ജയശ്രീ കോട്ടുളിയിൽ നിന്നാണ് മത്സരിച്ച് ജയിച്ചത്.

സദാശിവനും ഡോ. ജയശ്രീക്കും പുറമെ ബേപ്പൂര്‍ പോര്‍ട്ട് വാര്‍ഡില്‍ നിന്നുള്ള പി. രാജീവിന്റെ പേരും സംസ്ഥാന കമ്മിറ്റിയുടെ പരിഗണനയിലുണ്ടായിരുന്നു. കോര്‍പ്പറേഷനില്‍ നിലവിലെ ഡെപ്യൂട്ടി മേയറും ഇത്തവണത്തെ സി.പി.എമ്മിന്റെ മേയര്‍ സ്ഥാനാര്‍ഥിയുമായ സി.പി.മുസാഫര്‍ അഹമ്മദിന്റെ തോല്‍വിയെ തുടർന്നാണ് പുതിയ ആളെ കണ്ടുപിടിക്കേണ്ടിവന്നത്. മീഞ്ചന്ത വാർഡിൽ മുസാഫറിന്റെ തോൽവി പാര്‍ട്ടിയ്ക്ക് വലിയ ആഘാതമുണ്ടാക്കിയിരുന്നു.

വലിയങ്ങാടിയില്‍ നിന്നുള്ള കൗണ്‍സിലറായ യുഡിഎഫ് സ്ഥാനാര്‍ഥി എസ്‌കെ അബൂബക്കറാണ് അട്ടിമറി വിജയം നേടിയത്. നിലവിൽ എൽഡി എഫിന് കൗൺസിലിൽ ഇടതുമുന്നണിക്ക് കേവല ഭൂരിപക്ഷമില്ല. 76 അംഗ കൗൺസിലിൽ എൽഡി എഫിന് 34 ഉം യുഡിഎഫിന് 26 ഉം എൻഡിഎയ്ക്ക് 13 ഉം സീറ്റ് വീതമാണുള്ളത്.

Related Articles

Back to top button