Kozhikode

സിപിഎം ശബരിമലയിലെ സ്വർണം അടിച്ചുമാറ്റിയവരുടെ കൂടാരം; വി.ഡി. സതീശൻ

Please complete the required fields.




കോഴിക്കോട് : ശബരിമലയിലെ സ്വർണം അടിച്ചുമാറ്റിയവരുടെ കൂടാരമാണ് സിപിഎം എന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കൊള്ളനടത്തിയ സിപിഎം നേതാക്കളുടെ ജയിലേക്കുള്ള ഘോഷയാത്രയാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പറമ്പിൽ ബസാറിൽ യുഡിഎഫ് കുരുവട്ടൂർ പഞ്ചായത്ത് തിരഞ്ഞെടുപ്പുറാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോടതി ഇടപെട്ടില്ലായിരുന്നെങ്കിൽ ശബരിമലയിൽനിന്ന് അയ്യപ്പന്റെ തങ്കവിഗ്രഹം കൂടി സിപിഎമ്മുകാർ കക്കുമായിരുന്നെന്നും വി.ഡി. സതീശൻ പറഞ്ഞു.

അയ്യപ്പന്റെ രൂപം പതിപ്പിച്ച തളിക യുഡിഎഫ് പഞ്ചായത്ത് കൺവീനർ യു.പി. സത്യനാരായണൻ പ്രതിപക്ഷ നേതാവിനു സമ്മാനിച്ചു. കെ.കെ. അബ്ദുസമദ് അധ്യക്ഷനായി. ഡിസിസി പ്രസിഡന്റ് കെ. പ്രവീൺ കുമാർ, കെപിസിസി വൈസ് പ്രസിഡന്റ് രമ്യാ ഹരിദാസ്, ഡിസിസി സെക്രട്ടറി പി.എം. അബ്ദുറഹിമാൻ, മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി ഒ.പി. നസീർ, യൂത്ത് ലീഗ് ജില്ലാ സീനിയർ വൈസ് പ്രസിഡന്റ് സി. ജാഫർ സാദിഖ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ. ശ്രീജിത്ത്, മണ്ഡലം പ്രസിഡന്റ് ടി.കെ. റിയാസ് എന്നിവർ പ്രസംഗിച്ചു.

Related Articles

Back to top button