Kerala

‘ആ പെൺകുട്ടി എന്റെ വീട്ടിലേക്ക് ഓടി വന്ന ദിവസം പ്രതികളെ കൊന്ന് കളയാനാണ് തോന്നിയത്’; നടൻ ലാൽ

Please complete the required fields.




നടിയെ ആക്രമിച്ചവർക്ക് പരമാവധി ശിക്ഷ ലഭിക്കണമെന്ന് നടൻ ലാൽ. ഈ വിധിയിൽ സന്തോഷമുണ്ട്. ഇത് ശരിയാണോ തെറ്റാണോ എന്ന് പറയാൻ ഞാൻ ആളല്ല. ആ പെൺകുട്ടി വീട്ടിലേക്ക് ഓടി വന്ന ദിവസം പ്രതികളെ കൊന്നുകളയണമെന്നാണ് ഞാൻ ആഗ്രഹിച്ചത്.ഗൂഢാലോചന സംബന്ധിച്ച് പരിമിതമായ അറിവാണ് എനിക്കുള്ളത്. പൂർണ്ണമായി അറിയാത്ത ഒരു കാര്യത്തെക്കുറിച്ച് അഭിപ്രായം പറയുന്നില്ല. പെൺകുട്ടി വീട്ടിൽ വന്നപ്പോൾ ലോകനാഥ് ബഹറയെ വിളിച്ചത് ഞാനാണ്.

പിടി തോമസ് അല്ല, മാർട്ടിനെ സംശയമുണ്ടെന്ന് ആദ്യം പറഞ്ഞത് ഞാനാണ്. മേൽക്കോടതിയിലേക്ക് പോവുകയാണെങ്കിൽ എനിക്ക് അറിയാവുന്ന എന്തെങ്കിലും പുതിയ കാര്യങ്ങൾ കൂടി ഉണ്ടെങ്കിൽ പറയാൻ തയ്യാറാണ്. വിധി പകർപ്പ് പുറത്തുവരാതെ കൂടുതൽ പറയാൻ കഴിയില്ല. കുറ്റക്കാരൻ അല്ല എന്നാണോ മതിയായ തെളിവ് ഇല്ല എന്നാണോ കോടതി പറഞ്ഞത് അക്കാര്യം അറിയില്ല. ഞാൻ വല്ലാത്തൊരു സമാധാനക്കേടിലാണ്. അതുകൊണ്ട് പെൺകുട്ടിയെ വിധി വന്നശേഷം വിളിച്ചിട്ടില്ലെന്നും ലാൽ വ്യക്തമാക്കി.

Related Articles

Back to top button