
കുന്ദമംഗലം : സംസ്ഥാന ജൂനിയർ ഗേൾസ് വോളിബോൾ ചാമ്പ്യൻഷിപ്പിൽ കോഴിക്കോട് ജില്ല ടീം ജേതാക്കളായി. കാരന്തൂർ പാറ്റേൺ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ഒന്നിനെതിരേ മൂന്ന് സെറ്റുകൾക്ക് (സ്‌കോർ 25-16, 27-29, 25-22, 25-18) തിരുവനന്തപുരത്തെ പരാജയപ്പെടുത്തിയാണ് കോഴിക്കോട് ജേതാക്കളായത്.
പാറ്റേൺ അക്കാദമി പ്രസിഡന്റ് സൂര്യാ ഗഫൂർ, മുക്കം എംഎഎംഒ കോളേജ് കായികവകുപ്പ് മോധാവി നജീബ്, കോച്ച് ശ്രീജിത്ത് എന്നിവർ സമ്മാനദാനം നടത്തി. പാറ്റേൺ സെകട്ടറി സി. യൂസഫ്, ജില്ലാ വോളിബോൾ അസോസിയേഷൻ സെക്രട്ടറി കെ.കെ. മുസ്തഫ എന്നിവർ സംസാരിച്ചു.





