Entertainment

അമൽ ഷായും ഗോവിന്ദ പൈയും വീണ്ടുമൊന്നിക്കുന്ന ‘ഫോര്‍’ ഒരുങ്ങുന്നു

Please complete the required fields.




”മാസ്‌ക്​” എന്ന ചിത്രത്തിനുശേഷം സുനില്‍ ഹനീഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഫോര്‍’. പറവ എന്ന ചിത്രത്തിലൂടെ ഏറേ ശ്രദ്ധേയരായ അമല്‍ ഷാ, ഗോവിന്ദ പെെ, മങ്കിപ്പെന്‍ ഫെയിം ഗൗരവ് മേനോന്‍, നൂറ്റിയൊന്ന് ചോദ്യങ്ങള്‍ ഫെയിം മിനോന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ, ട്രെയ്ലർ എന്നിവ ഇതിനോടകം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ബ്ളൂം ഇന്റര്‍ നാഷണലിന്റെ ബാനറില്‍ വേണു ഗോപാലകൃഷ്ണന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ മമിത ബെെജു, ഗോപികാ രമേശ് എന്നിവര്‍ നായികമാരാവുന്നു.

സിദ്ധിഖ്,ജോണി ആന്റെണി, സുരേഷ് കൃഷ്ണ,അലന്‍സിയാര്‍, റോഷൻ ബഷീർ, പ്രശാന്ത് അലക്‌സാണ്ടർ, നവാസ് വള്ളിക്കുന്ന്, സാധിക വേണുഗോപാൽ, സ്മിനു, ഷൈനി സാറ, മജീദ് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. വിധു ശങ്കര്‍,വെെശാഖ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥ,സംഭാഷണമെഴുതുന്ന ഫോര്‍ എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പ്രകാശ് വേലായുധന്‍ നിര്‍വ്വഹിക്കുന്നു. ബി.കെ ഹരിനാരായണന്‍, സന്തോഷ് വര്‍മ്മ എന്നിവരുടെ വരികള്‍ക്ക് ബിജിബാല്‍ സംഗീതം പകരുന്നു.

എഡിറ്റര്‍: സൂരജ് ഇ.എസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ജാവേദ് ചെമ്പ്, പ്രൊജ്ക്റ്റ് ഡിസെെനര്‍: റഷീദ് പുതുനഗരം, കല: ആഷിക്ക് എസ്, മേക്കപ്പ്: സജി കാട്ടാക്കട, വസ്ത്രലാങ്കാരം: ധന്യ ബാലകൃഷ്ണന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ചാക്കോ കാഞ്ഞൂപറമ്പന്‍, ആക്ഷന്‍: അഷറഫ് ഗുരുക്കള്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്: ശ്രീക്കുട്ടന്‍, സ്റ്റില്‍സ്: സിബി ചീരാന്‍, പി.ആർ.ഒ: പി.ശിവപ്രസാദ്, മീഡിയ മാർക്കറ്റിങ്: പ്ലുമേറിയ മൂവീസ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. ഇതിനകം ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുകയാണ്.

Related Articles

Leave a Reply

Back to top button