Kozhikode

കേരള ഫോറസ്റ്റ് ഡ്രൈവേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി പഠനോപകരണങ്ങൾ വിതരണം ചെയ്തു

Please complete the required fields.




കോഴിക്കോട്: കേരള ഫോറസ്റ്റ് ഡ്രൈവേഴ്സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി കൊല്ലം ഗവ: മാപ്പിള എൽ.പി സ്‌കൂളിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു. സ്‌കൂൾ ഹെഡ്മിസ്ട്രസ്സ് സിന്ധു ബി കൊയിലാണ്ടി നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ടിൽ നിന്ന് പഠനോപകാരണങ്ങൾ ഏറ്റുവാങ്ങി.

കേരള ഫോറസ്റ്റ് ഡ്രൈവേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.കെ പ്രകാശൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.എഫ്.ഡി ജില്ലാ സെക്രട്ടറി പ്രസാദ് ഡി, സംസ്ഥാന ജോ.സെക്രട്ടറി ജിതേഷ് പി, ബിന്ദു, കെ.പി ഷർഷാദ് തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button