India

സംസ്ഥാനത്തെ എല്ലാ സ്‌ത്രീകൾക്കും വിതരണം ചെയ്യും, 450 കോടി രൂപയ്‌ക്ക് സാരി ഓർഡർ നൽകി സർക്കാർ

Please complete the required fields.




തെലങ്കാനയിൽ സ്ത്രീകൾക്കുള്ള സൗജന്യ സാരി വിതരണ പദ്ധതി (ഇന്ദിരമ്മ സാരി പദ്ധതി) ഈ വർഷവും തുടരാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഇത്തവണ പുതുപുത്തൻ നിറത്തിലും ഡിസൈനിലുമാണ് സാരികൾ വിതരണം ചെയ്യുന്നത്. കഴിഞ്ഞ തവണ നീല നിറത്തിലുള്ള സാരികളാണ് നൽകിയത്.

ഇത്തവണ പാരറ്റ് ഗ്രീൻ (തത്തപ്പച്ച) നിറത്തിലുള്ള സാരികളാണ് വിതരണം ചെയ്യുക. ചുവന്ന ബോർഡറോട് കൂടിയതാണ് ഈ പുതിയ ഡിസൈൻ. ഒരു കോടി സാരികൾ നിർമ്മിക്കുന്നതിനായി തെലങ്കാന സ്റ്റേറ്റ് ഹാൻഡ്‌ലൂം വീവേഴ്സ് കോഓപ്പറേറ്റീവ് സൊസൈറ്റിക്ക് സർക്കാർ ഓർഡർ നൽകി. ഏകദേശം 450 കോടി രൂപയാണ് ഇതിനായി ചെലവ് പ്രതീക്ഷിക്കുന്നത്.

ഒരേ നിറത്തിലുള്ള സാരികൾക്ക് പകരം ഓരോ വർഷവും വ്യത്യസ്ത ഡിസൈനുകൾ നൽകണമെന്ന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയുടെ നിർദ്ദേശപ്രകാരമാണ് ഈ മാറ്റം. ഒക്ടോബറോടെ സാരികളുടെ നിർമ്മാണം പൂർത്തിയാക്കി വിതരണം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. മുൻപ് ഘട്ടം ഘട്ടമായിട്ടായിരുന്നു വിതരണമെങ്കിൽ, ഇത്തവണ ഗ്രാമ-നഗര വ്യത്യാസമില്ലാതെ ഒരേസമയം സാരികൾ നൽകാനാണ് സർക്കാർ പദ്ധതിയിടുന്നത്.

സിർസില്ല, കരീംനഗർ, വാറങ്കൽ ഉൾപ്പെടെയുള്ള വിവിധ ജില്ലകളിലെ നെയ്ത്തുകാരെ ഈ ഉൽപ്പാദന പ്രക്രിയയിൽ പങ്കാളികളാക്കും. ഇത് പ്രാദേശിക നെയ്ത്ത് തൊഴിലാളികൾക്ക് വലിയ രീതിയിൽ തൊഴിലും വരുമാനവും ഉറപ്പാക്കാൻ സഹായിക്കും. സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായും പ്രാദേശിക നെയ്ത്തുകാരെ സഹായിക്കുന്നതിനുമാണ് സർക്കാർ ഈ പദ്ധതിയുമായി മുന്നോട്ട് പോകുന്നത്.

Related Articles

Back to top button