Kozhikode

കത്തികാണിച്ച് ഹോട്ടൽമുറിയിൽ മോഷണം; രണ്ടുപേർ പിടിയിൽ

Please complete the required fields.




കോഴിക്കോട് : കത്തികാണിച്ച് ഭീഷണിപ്പെടുത്തി ഹോട്ടൽമുറിയിലെ താമസക്കാരന്റെ പണവും മൊബൈൽഫോണും കവർന്ന നാലംഗസംഘത്തിലെ രണ്ടുപേർ ടൗൺ പോലീസിന്റെ പിടിയിലായി. നാദാപുരം ചെക്യാട് കല്ലികുനിയിൽ മുഹമ്മദ് റിഫായി (26), നാദാപുരം ജാതിയേരി പുലപ്പാടി അഫ്‌സൽ (28) എന്നിവരെയാണ് പിടികൂടിയത്.

കഴിഞ്ഞ ദിവസം കോഴിക്കോട് റെയിൽവേ സ്റ്റേഷന്‌ സമീപത്തെ ഹോട്ടലിൽവെച്ചാണ് സംഭവം. കൊണ്ടോട്ടി കുഴിമണ്ണ സ്വദേശിയെ ഭീഷണിപ്പെടുത്തി ഗൂഗിൾപേവഴി 13,000 രൂപ അയപ്പിക്കുകയും കൈവശമുണ്ടായിരുന്ന 4000 രൂപ പിടിച്ചെടുക്കുകയും മൊബൈൽഫോൺ കൈക്കലാക്കുകയുംചെയ്തെന്നാണ് കേസ്.

Related Articles

Back to top button