
നാദാപുരം: പഴക്കടയുടെ മറവില്‍ നാദാപുരം ടൗണില്‍ കഞ്ചാവ് വില്പന നടത്തിയയാള്‍ അറസ്റ്റില്‍. നാദാപുരം ചാലപ്പുറം ചാമക്കാലില്‍ പദ്മനാഭനെയാണ് (61) നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയില്‍ നിന്ന് വില്പനക്കായി ശരീരത്തില്‍ സൂക്ഷിച്ചിരുന്ന 15 ഗ്രാം കഞ്ചാവ് പിടികൂടി.
നാദാപുരം- വടകര റോഡില്‍ ഫുട്പാത്ത് കേന്ദ്രീകരിച്ച് പഴക്കട നടത്തുന്നതിനിടയിലാണ് പദ്മനാഭന് കഞ്ചാവ് വില്പന നടത്തിയിരുന്നത്. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കഞ്ചാവ് വില്പന നടത്തുന്നതായി പ്രതിക്കെതിരെ വ്യാപക പരാതി ഉയര്‍ന്നിരുന്നു.
ദിവസങ്ങളോളം ഇയാള്‍ പൊലീസ് നിരീക്ഷണത്തിലായിരുന്നു. ടൗണ്‍ പരിസരത്തെ ഷോപ്പിങ് കോംപ്ലക്സില്‍ കഞ്ചാവ് കൈമാറാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ പി ടിയിലായത്. നാദാപുരം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.





